//
3 മിനിറ്റ് വായിച്ചു

കഞ്ചാവു പൊതിയുമായി യുവാവ് പിടിയിൽ.

ഇരിട്ടി :വില്പനക്കായി സൂക്ഷിച്ച കഞ്ചാവു പൊതിയുമായി യുവാവിനെഎക്സൈസ് സംഘം പിടികൂടി. കണ്ണൂർ കക്കാട് കുഞ്ഞി പള്ളി സ്വദേശി എം. റമീസിനെ (35)യാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.രജിത്തും സംഘവും പിടികൂടിയത്. കച്ചേരികടവ് പാലത്തിന് സമീപം വെച്ചാണ് 25 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ഉമ്മർ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് പുൽപറമ്പിൽ ,സജേഷ് പി കെ, റിനീഷ് ഓർക്കാട്ടേരി എന്നിവരും ഉണ്ടായിരുന്നു. റേഞ്ചിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി 12 പേർക്കെതിരെ കേസെടുത്ത് പിഴ ഈടാക്കി.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!