/
6 മിനിറ്റ് വായിച്ചു

എൻഐസിയെക്കുറിച്ച്‌ 
10 ലക്ഷം പരാതി

ന്യുഡൽഹി
കേരളത്തിലെ റേഷൻ വിതരണം മുടങ്ങുന്നതിലടക്കം നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററിനെപ്പറ്റി (എൻഐസി) ലഭിച്ചത്‌ ലക്ഷക്കണക്കിന്‌ പരാതികളെന്ന്‌ കേന്ദ്രസർക്കാർ. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ  ഓൺലൈൻ സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിലും നിരന്തരം വീഴ്‌ചവരുത്തുന്ന എൻഐസിയുടെ സാങ്കേതികപിഴവുകൾ  വലിയ തോതിൽ വിമർശ വിധേയമാകുന്നതിനിടെയാണ്‌ വെളിപ്പെടുത്തൽ.

2020 –-2022 വർഷം മാത്രം പത്തുലക്ഷത്തോളം പരാതികളാണ് സ്ഥാപനത്തെ സംബന്ധിച്ച്‌ ലഭിച്ചതെന്ന്‌ വി ശിവദാസൻ എംപിക്ക്‌ കേന്ദ്ര ഐടി മന്ത്രാലയം രാജ്യസഭയിൽ മറുപടി നൽകി.

മൂന്നുവർഷത്തിനിടെ കേരളത്തിൽനിന്ന് മാത്രം 31,314 പരാതി ലഭിച്ചു. 3904 ജീവനക്കാരുള്ള തന്ത്രപ്രധാനമായ സ്ഥാപനത്തിൽ 20 ശതമാനം തസ്‌തികയും ഒഴിഞ്ഞുകിടക്കുന്നുവെന്നും മന്ത്രാലയം സമ്മതിച്ചു.വേണ്ടത്ര നിയമനം നടത്താതെ സ്ഥാപനങ്ങളെ തകർക്കുന്ന കേന്ദ്രനയത്തിൽ പഴികേൾക്കേണ്ടി വരുന്നത്‌ സംസ്ഥാനങ്ങളാണെന്നും സ്ഥാപനത്തിൽ സമഗ്ര പരിഷ്‌കരണം നടത്തണമെന്നും വി ശിവദാസൻ ആവശ്യപ്പെട്ടു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version