///
5 മിനിറ്റ് വായിച്ചു

‘എഐ ക്യാമറയില്‍ നടന്നത് 100 കോടിയുടെ അഴിമതി,50 കോടി മാത്രം മുതല്‍മുടക്ക്’; വിഡി സതീശന്‍

എഐക്യാമറ പദ്ധതിയില്‍ നടന്നത് 100 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു.ട്രോയ്സ് എന്ന കമ്പനിയിൽ നിന്ന് ഉപകരണങ്ങള്‍ വാങ്ങണമെന്നായിരുന്നു വ്യവസ്ഥ.ട്രോയ്സ് പ്രൊപ്പോസൽ നൽകിയിരുന്നു.സെൻട്രൽകൺട്രോൾ റും അടക്കം നിർമിക്കുന്നതിനടക്കം 57 കോടിരൂപയാണ് ഇവർ നൽകിയിരുന്ന പ്രൊപ്പോസൽ.കാമറയ്ക്ക് ഈ വിലയില്ല.ലേറ്റസ്റ്റ്ടെക്നോളജി ഇതിൽ കുറച്ച് കിട്ടും.57 കോടി എന്നത് 45കോടി ക്ക് തീർക്കാവുന്നതാണ്.അതാണ് 151 കോടയുടെ കരാറിൽ എത്തിയത്. 50 കോടിക്ക് താഴെ മുതൽ മുടക്കുള്ള പദ്ധതിയിൽ ബാക്കി തുക വീതം വയ്ക്കാനായിരുന്നു നീക്കം.

എല്ലാത്തിനുംപിന്നിൽ പ്രസാഡിയോയ്ക്കും ട്രോയിസിനും ബന്ധമുണ്ട്. കെ ഫോണിലെ സുപ്രധാന  കരാർ നിയമവിരുദ്ധമായി റദ്ദുചെയ്തു.മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള കൊള്ളയാണ് നടന്നത്, മുഖ്യമന്ത്രി മറുപടി പറയണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version