/
6 മിനിറ്റ് വായിച്ചു

കേരളത്തിൽ 1920 കാട്ടാനകൾ , വയനാട്ടിൽ 84 കടുവകൾ ; കണക്കെടുപ്പ്‌ പൂർത്തിയാക്കി വനംവകുപ്പ്‌

തിരുവനന്തപുരം
സംസ്ഥാനത്ത്‌ ആകെയുള്ളത്‌ 1920 കാട്ടാനകൾ. വയനാട്‌ ഭൂമേഖലയിലുള്ളത്‌ 84 കടുവകളും. ഇവയുടെ കണക്കെടുപ്പ്‌ പൂർത്തിയാക്കി വനംവകുപ്പ്‌ റിപ്പോർട്ട്‌ സമർപ്പിച്ചു.
2017ൽ ബ്ലോക്ക്‌ തിരിച്ചുള്ള കണക്കെടുപ്പിൽ 3322 ആനകളും പിണ്ടം അടിസ്ഥാനപ്പെടുത്തിയാൽ 5706 എണ്ണവുമുണ്ടെന്നായിരുന്നു അനുമാനം. ഇത്തവണ പിണ്ടം അടിസ്ഥാനമാക്കിയാൽ 2386 എണ്ണമുണ്ട്‌.

വയനാട്‌, കണ്ണൂർ മേഖലകൾചേർന്ന വയനാട്‌ ഭൂപ്രദേശത്ത്‌ 2018ലെ കണക്കെടുപ്പിൽ 120 കടുവകൾ ഉണ്ടായിരുന്നു. ഇത്തവണ 29 ആണും 47 പെൺകടുവകളുമാണ്‌. 8 കടുവകളുടെ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തിൽ വയനാട്‌ മാത്രമാണ്‌ കടുവ സെൻസസ്‌ നടന്നത്‌.

ആനകളുടെ എണ്ണം കുറയുന്നുവെന്ന പ്രചാരണം വസ്‌തുതാപരമല്ലെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2017ൽ കർണാടക, തമിഴ്‌നാട്‌ വനമേഖലകളിൽ വരൾച്ച, കാട്ടുതീ എന്നിവ ഉണ്ടായിരുന്നതിനാൽ ആനകൾ കേരളത്തിലേക്ക്‌ എത്തിയിട്ടുണ്ടാകാം. ഇത്തവണ മഴക്കാലമായതിനാൽ ആനകൾ ആ പ്രദേശങ്ങൾ തേടിപ്പോയതായാണ്‌ അനുമാനം. കടുവകളും സമാനമായി സഞ്ചരിക്കുമെന്നതിനാൽ കുറവു വരാനിടയില്ലെന്നും മന്ത്രി പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!