//
7 മിനിറ്റ് വായിച്ചു

പാലം നവീകരണത്തിനായി അനുവദിച്ച രണ്ട് കോടി, ചിലവഴിച്ചത് 12 ലക്ഷം മാത്രം; മൊർബി ദുരന്തത്തിൽ നിർമാണ കമ്പനിയെ കുറ്റപ്പെടുത്തി അന്വേഷണസംഘം

ഗുജറാത്തിലെ മൊർബി ദുരന്തത്തിൽ നിർമാണ കമ്പനിയെ കുറ്റപ്പെടുത്തി അന്വേഷണസംഘം. പാലം നവീകരണത്തിനായി അനുവദിച്ച രണ്ട് കോടിയിൽ പന്ത്രണ്ട് ലക്ഷം രൂപ മാത്രമാണ് ചെലവഴിച്ചതെന്ന് ദുരന്തത്തെ കുറിച്ച് അന്വേഷിക്കുന്ന സംഘം കണ്ടെത്തി130ൽപ്പരം പേരുടെ മരണത്തിനിടയാക്കിയ മൊർബി പാലം ദുരന്തത്തിൽ നിർമാണ കമ്പനിയാണ് ഉത്തരവാദിയെന്ന മട്ടിലാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ. പാലം നവീകരണത്തിനായി അനുവദിച്ച തുകയിൽ ആറ് ശതമാനം മാത്രമാണ് അഹമ്മദാബാദിലെ ഒറേവ കമ്പനി വിനിയോഗിച്ചതെന്ന് കണ്ടെത്തി. നിർമാണ കമ്പനിയുടെ മറ്റ് വീഴ്ചകളും ചൂണ്ടിക്കാട്ടി. ദുരന്തത്തിന് ഒറേവ കമ്പനിയും ഉപകരാർ കമ്പനിയും ഉത്തരവാദികളാണ്. പുറമെയുള്ള മിനുക്കുപണികൾ മാത്രമാണ് നടത്തിയത്. ഒറേവ് ഗ്രൂപ്പ് ഉപകരാർ നൽകിയ ദേവ് പ്രകാശ് സൊല്യൂഷൻസിന് സാങ്കേതിക പരിജ്ഞാന കുറവെന്നും ചൂണ്ടിക്കാട്ടുന്നു. 2037 നിലനിൽക്കുന്ന രീതിയിലാണ് ഒറേവ കമ്പനിയുടെ മാതൃകമ്പനിയായ അജന്ത മാനുഫാക്‌റിങ് പ്രൈവറ്റ് ലിമിറ്റഡുമായി മൊർബി മുനിസിപ്പൽ കോർപറേഷൻ കരാറിലേർപ്പെട്ടത്. പാലം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ അധികൃതർ അനുമതി നൽകിയിരുന്നില്ല എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version