കണ്ണൂർ: വീട്ടിൽ നിന്നും 21 പവന്റെ ആഭരണങ്ങൾ മോഷണം പോയതായ പരാതിയിൽ പോലീസ് കേസെടുത്തു. കണ്ണൂർ ആദികടലായി സ്വദേശിനി രേഖയുടെ പരാതിയിലാണ് സിറ്റി പോലീസ് കേസെടുത്തത്.ദിവസങ്ങൾക്ക് മുമ്പാണ് സംഭവം. വയോധികയായ മാതാവിന്റെ 21 പവന്റെ ആഭരണങ്ങളാണ് മോഷണം പോയത്.ഇവരെ പരിചരിക്കാൻ ഒരു ഹോം നഴ്സിനെ ചുമതലപ്പെടുത്തിയിരുന്നു. പിന്നീട് ഇവർ ജോലി ഉപേക്ഷിച്ച് പോയ ശേഷം വീട്ടുകാർ നടത്തിയ തെരച്ചലിലാണ് ആഭരണങ്ങൾ കാണാതായത് ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് സിറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
കണ്ണൂരിൽ വൻ കവർച്ച ;29 പവൻ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി
