3 മിനിറ്റ് വായിച്ചു

സ്‌കൂൾ വാനിടിച്ച് രണ്ടാം ക്ലാസുകാരി മരിച്ചു

വേലൂർ > വേലൂരിൽ സ്‌കൂൾ വാനിടിച്ച് രണ്ടാം ക്ലാസുകാരി മരിച്ചു. തലക്കോട്ടുകര ഒയറ്റ് സ്‌കൂളിലെ വിദ്യാർഥിനിയായ ദിയയാണ് മരിച്ചത്. വേലൂർ പണിക്കവീട്ടിൽ രാജൻ വിദ്യ ദമ്പതികളുടെ മകളാണ്. ഇന്ന് ഉച്ചതിരിഞ്ഞ് 3.30ഓടെയാണ് അപകടം. സ്‌കൂൾ വാനിൽ നിന്നിറങ്ങിയ ദിയ വാനിനു മുമ്പിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്നു. കുട്ടി റോഡ് മുറിച്ച് കടന്നിട്ടില്ലെന്ന് അറിയാതെ വാഹനം മുന്നോട്ടെടുത്തപ്പോൾ വാഹനമിടിച്ച് താഴെ വിഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  സഹോദരി: നിത്യ

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version