//
10 മിനിറ്റ് വായിച്ചു

സമാധാനത്തിനും അഹിംസക്കും വേണ്ടിയുള്ള മൂന്നാമത് വേൾഡ് മാർച്ചിന് വൻ സ്വീകരണം

സമാധാനത്തിനും അഹിംസക്കും വേണ്ടിയുള്ള മൂന്നാമത് വേൾഡ് മാർച്ചിന് വൻ സ്വീകരണം നൽകാനും അതിനുള്ള മുന്നൊരുക്കങ്ങളും അനുബന്ധ പ്രവർത്തനങ്ങളും ആരംഭിക്കാനും കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ ചേർന്ന സാമൂഹിക പ്രവർത്തകരുടെയും സമാധാന സംഘടനാ പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. “യുദ്ധവും സംഘർഷവുമില്ലാത്ത ലോകം” എന്ന അന്താരാഷ്ട്ര സമാധാന സംഘടനയാണ് ലോകയാത്ര ഏകോപിപ്പിക്കുന്നത്

അന്താരാഷ്ട്ര അഹിംസാ ദിനമായ ഒക്ടോബർ 2 ന് മധ്യ അമേരിക്കയിലെ, സൈന്യത്തെ പൂർണമായും പിൻവലിച്ച രാജ്യമായ കോസ്റ്ററിക്കയിൽ നിന്നാരംഭിക്കുന്ന യാത്ര അഞ്ച് ഭൂഖണ്ഡങ്ങ ളിലെ നൂറിൽ പരം രാജ്യങ്ങളിലൂടെ കടന്നുപോകും. ലോ കവ്യാപകമായി രണ്ടായിരത്തിലധികം സംഘടനകൾ ഇതിനോട് സഹകരിക്കുന്നുണ്ട്.

സഘടനയുടെ കണ്ണൂർ ജില്ലാ പ്രസിഡണ്ട് പി.കെ. പ്രേമരാജൻ ആലോചനായോഗത്തിൽ അധ്യക്ഷനായി.പ്രദീപ് മഠത്തിൽ, ടി. പി. ആർ. നാഥ്, ഡോ: വിജയൻ ചാലോട്, കെ.പി. രവീന്ദ്രൻ, കെ.പി. ലക്ഷമണൻ എന്നിവർ പരിപാടി വിശദീകരിച്ചു.

തുടർന്നു നടന്ന ചർച്ചയിൽ ഇ.വി.ജി. നമ്പ്യാർ, എം. ശരവണൻ, ടി.വി. രാഘവൻ, പി. സതീഷ് കുമാർ, മോഹനൻ പൊന്നമ്പത്ത്, രഞ്ജിത് സർക്കാർ, ആർട്ടിസ്റ്റ് ശശികല, ആർ. അനിൽ കുമാർ, പി.കെ. ബൈജു തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

ഓരോ രാജ്യത്തും വേൾഡ് മാർച്ച് കാമ്പെയ്ൻ നിർദ്ദേശിച്ച പ്രകാരം  ഇന്ന് പ്രമോഷൻ  രൂപീകരണ യോഗം സംഘടിപ്പിച്ചു. കർമ്മ പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി, ഓരോ ജില്ലയിലും ഒരു പ്രമോഷൻ ടീമിനെ സൃഷ്ടിക്കുന്നതിനായി, അംഗങ്ങളുടെ പേരും മൊബൈൽ നമ്പറും അടങ്ങിയ 5000 കളർ ഔദ്യോഗിക ബ്രോഷറുകൾ കേരളത്തിലെ 10 ജില്ലകളിലേക്കായി അച്ചടിച്ചിട്ടുണ്ട്.

കെ. പി. രവീന്ദ്രൻ ചെയർമാനായി 5 1 അംഗ പ്രമോഷൻ ടീമിനെ തെരഞ്ഞെടുത്തു.കെ.കെ. പുഷ്പരാജൻ സ്വാഗതവും ദിനു മൊട്ടമ്മൽ നന്ദിയും പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version