തിരുവനന്തപുരം | 40 ശതമാനം ഭിന്നശേഷി ഉള്ളവർക്ക് സ്വകാര്യ ബസുകളിലും യാത്ര ഇളവ് അനുവദിച്ച് ഉത്തരവിറക്കി. മന്ത്രി ആൻ്റണി രാജു ആണ് ഇക്കാര്യമറിയിച്ചത്. ഇവര്‍ക്ക് കെഎസ്ആർടിസി ബസുകളിൽ ആനുകൂല്യം ലഭിച്ചിരുന്നു.
എന്നാൽ സ്വകാര്യ ബസുകളിൽ 45 ശതമാനമോ അതിലധികമോ ഭിന്നശേഷി ഉള്ളവർക്ക് മാത്രമായിരുന്നു യാത്ര ഇളവ് ഉണ്ടായിരുന്നത്. ഭിന്നശേഷി അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പ്രത്യേക ഉത്തരവ് നല്‍കിയതെന്ന് മന്ത്രി പറഞ്ഞു.