///
6 മിനിറ്റ് വായിച്ചു

എ.കെ.ജി യുടെ 46- ാം ചരമ ദിനാചരണത്തോടനുബന്ധിച്ച് പുഷ്പാര്‍ച്ചന നടത്തും

പാവങ്ങളുടെ പടത്തലവന്‍ എ.കെ.ജി യുടെ 46- ാം ചരമ ദിനാചരണത്തോടനുബന്ധിച്ച് 2023 മാര്‍ച്ച് 22 ന് രാവിലെ 08.30 ന് കണ്ണൂര്‍ കാല്‍ടെക്സിനടുത്തുള്ള എ.കെ.ജി സ്റ്റാച്യൂവില്‍ പുഷ്പാര്‍ച്ചനയും, വൈകുന്നേരം 5 മണിക്ക് ജന്മനാടായ പെരളശ്ശേരിയില്‍ വളണ്ടിയര്‍ മാര്‍ച്ചും, പ്രകടനവും, പൊതുസമ്മേളനവും സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ പാര്‍ട്ടി ഓഫീസുകളിലും അലങ്കരിക്കുകയും, പതാക ഉയര്‍ത്തുകയും ചെയ്യും. ബ്രാഞ്ചുകളില്‍ പ്രഭാതഭേരിയും ഉണ്ടാകും. തെരഞ്ഞെടുക്കപ്പെട്ട 50 കേന്ദ്രങ്ങളില്‍ അനുസ്മരണ സമ്മേളനങ്ങളും ബ്രാഞ്ചുകളില്‍ രൂപീകരിച്ച ചിന്ത റീഡേര്‍സ് ക്ലബ്ബിന്‍റെ സംവാദവും ഉണ്ടാവും. രാവിലെ കണ്ണൂരിലെ പുഷ്പാര്‍ച്ചനയില്‍ സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി ടീച്ചര്‍, ഇ.പി ജയരാജന്‍, കെ.കെ.ശൈലജ ടീച്ചര്‍, ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം പെരളശ്ശേരിയിലെ പൊതു സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഇ പി ജയരാജന്‍, എം വി ജയരാജന്‍, എന്‍ ചന്ദ്രന്‍, എം കെ മുരളി, കെ ബാബുരാജ് എന്നിവര്‍ പ്രസംഗിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version