4 മിനിറ്റ് വായിച്ചു

നേപ്പാളിൽ ഹെലികോപ്റ്റർ തകർന്ന് 5 പേർ മരിച്ചു

കാഠ്‌മണ്ഡു > നേപ്പാളിൽ ഹെലിക്കോപ്റ്റർ അപകടത്തിൽ 5 മരണം. സോലുഖുംബുവിൽ നിന്ന് കാഠ്‌മണ്ഡുവിലേക്ക് പോയ ഹെലികോപ്റ്ററാണ് തകർന്നുവീണത്. ആറ് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇതിൽ അഞ്ച് പേർ മെക്‌സിക്കോ സ്വദേശികളാണ്.

ഇന്ന് രാവിലെ യാത്ര പുറപ്പെട്ട ഹെലികോപ്റ്റർ 10.12 ഓടെ റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. യാത്രയാരംഭിച്ച് പതിനഞ്ചു മിനിറ്റിനുള്ളിൽ തന്നെ കൺട്രോൾ ടവറുമായുള്ള ബന്ധവും നഷ്ടമായി. ലംജുര ​ഗ്രാമത്തിൽ നിന്നാണ് തകർന്ന ഹെലികോപ്റ്ററിന്റെ അവശിഷ്ട‌ങ്ങൾ കണ്ടെത്തിയത്.

അഞ്ച് പേരുടെ ശരീരം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മരത്തിൽ ഇടിച്ചതാണ് അപകടകാരണമന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ഹെലികോപ്റ്ററിലുണ്ടായിരുന്നവരുടെ പേരുകൾ നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തു വിട്ടിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!