/
6 മിനിറ്റ് വായിച്ചു

സര്‍ക്കാര്‍ സഹായത്തോടെ പട്ടിക വിഭാഗത്തില്‍ നിന്നും 5 പൈലറ്റുമാര്‍; സന്തോഷം പങ്കുവച്ച് മന്ത്രി രാധാകൃഷ്ണന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ സഹായത്തോടെ പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ പട്ടിക വര്‍ഗ്ഗത്തില്‍ നിന്നുള്ള അഞ്ചുപേരെ അഭിനന്ദിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍. തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ നിന്നും വയനാട് നിന്നുള്ള ശരണ്യ, കണ്ണൂരുകാരി സങ്കീർത്തന, കോഴിക്കോടുകാരൻ  വിഷ്ണു പ്രസാദ്, ആലപ്പുഴ സ്വദേശി ആദിത്യൻ, തിരുവനന്തപുരം  സ്വദേശി രാഹുൽ എന്നിവരാണ് പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയത്. ഇവര്‍ മന്ത്രി കെ രാധാകൃഷ്ണനെ സന്ദര്‍ശിച്ചു.തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ ഇവരുടെ പ്രവേശനം ലഭിച്ചത് മുതലുള്ള ഇവരുടെ ഫീസ്, സ്കോളർഷിപ്പ്  തുടങ്ങിയ  ചെലവുകൾക്കായി  23 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ പട്ടികജാതി വികസന വകുപ്പാണ് നല്‍കിയത് എന്ന് മന്ത്രി ചൂണ്ടിക്കാട്ടി.  വരും വർഷങ്ങളിലും ഇവിടെ പ്രവേശനം നേടുന്ന പട്ടിക വിഭാഗത്തിൽപ്പെടുന്ന എല്ലാ വിദ്യാർത്ഥികൾക്കും പഠനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ് .’ വിങ്ങ്സ് ‘എന്നു പേരിട്ട്  ഒരു പദ്ധതി തന്നെ ആവിഷ്ക്കരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version