//
8 മിനിറ്റ് വായിച്ചു

2023 ഡിസംബറോടെ രാജ്യമെങ്ങും 5 ജി എത്തും; പ്രധാനമന്ത്രി നരേന്ദ്ര മോദി

2023 ഡിസംബറോടെ രാജ്യമെങ്ങും 5 ജി എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.5 ജി സേവനം യുവാക്കൾക്ക് വലിയ അവസരമൊരുക്കുമെന്ന് ഇന്ത്യൻ മൊബൈൽ കോൺഗ്രസ് ഉദ്ഘാടനം ചെയ്‌ത്‌ പ്രധാനമന്ത്രി പറഞ്ഞു2023 ഡിസംബറോടെ രാജ്യമെങ്ങും 5 ജി എത്തും .രാജ്യം 5ജി ശക്തിയിൽ മുന്നോട്ടാണ്. വികസനത്തിനുള്ള വഴി തുറക്കും. ആദ്യ സേവനം 13 നഗരങ്ങളിൽ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിലുള്ളതാണ് ഇന്റർനെറ്റ് സേവനം

5 ജി രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചരിത്രദിനമാണ് ഇത് . ഇത് വികസനത്തിലേക്കുള്ള തുടക്കം മാത്രമാനിന്നും പ്രധാനമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ 13 ഇന്ത്യൻ നഗരങ്ങളിലാകും സേവനം ലഭ്യമാകുക. കേരളത്തിൽ അടുത്ത വർഷമേ 5ജി സേവനം ലഭ്യമാകൂ.

ന്യൂഡൽഹി, ജാംനഗർ, ചണ്ഡിഗഢ്, ചെന്നൈ, കൊൽക്കത്ത, ഗുരുഗ്രാം, പൂനെ, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലാണ് ആദ്യം 5ജി എത്തുന്നത്. ഈ നഗരങ്ങളിൽ ഇന്നുമുതൽ തന്നെ അതിവേഗസേവനം ലഭ്യമാകുമെന്ന് എയർടെൽ അറിയിച്ചു. 2023 ഡിസംബറോടെ രാജ്യത്തെ മുഴുവൻ താലൂക്കുകളിലും സേവനം ലഭ്യമാക്കുമെന്ന് ജിയോയും അറിയിച്ചിട്ടുണ്ട്.

തുടക്കത്തിൽ താരിഫിൽ മാറ്റമുണ്ടാകില്ല. 4ജിയുടെ താരിഫിൽ തന്നെയാകും 5ജി സേവനവും ലഭിക്കുക. ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്, ശതകോടീശ്വരന്മാരായ റിലയൻസ് ജിയോയുടെ മുകേഷ് അംബാനി, എയർടെല്ലിന്റെ സുനിൽ ഭാരതി, വൊഡാഫോൺ ഐഡിയയുടെ കുമാർ മംഗളം ബിർള എന്നിവരെല്ലാം ചടങ്ങിൽ സംബന്ധിച്ചിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version