/
5 മിനിറ്റ് വായിച്ചു

64 കൂട്ടം വിഭവങ്ങൾ , ആറന്മുള വള്ളസദ്യക്ക് 
തുടക്കം ; ആദ്യ ദിവസം 10 പള്ളിയോടങ്ങൾ പങ്കെടുത്തു

ആറന്മുള
ചരിത്രപ്രസിദ്ധമായ വള്ളസദ്യയ്ക്ക് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ തുടക്കമായി. 72 ദിവസം നീളുന്ന വള്ളസദ്യകളുടെ ആരംഭ ദിവസം 10 പള്ളിയോടങ്ങൾ പങ്കെടുത്തു. എൻഎസ്എസ് പ്രസിഡന്റ് ഡോ. എം ശശികുമാർ വള്ളസദ്യ ഉദ്ഘാടനം ചെയ്‌തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ, ആന്റോ ആന്റണി എംപി, അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ തുടങ്ങിയവർ പങ്കെടുത്തു.

വള്ളസദ്യ വഴിപാട് നടത്തുന്ന ആള്‍ ക്ഷേത്രസന്നിധിയിലെത്തി കൊടിമരച്ചുവട്ടില്‍ നിറപറ സമര്‍പ്പിക്കുന്നതാണ് ചടങ്ങുകളുടെ ആദ്യഘട്ടം. 52 കരകളില്‍നിന്നുള്ള പള്ളിയോടങ്ങളും വള്ളസദ്യയിൽ പങ്കെടുക്കും.

വള്ളസദ്യക്ക് ആകെ 64 കൂട്ടം വിഭവങ്ങളാണ്‌ വിളമ്പുന്നത്. ഇലയില്‍ വിളമ്പുന്ന 44 വിഭവങ്ങള്‍ക്ക് പുറമേ പള്ളിയോടങ്ങളിൽ എത്തുന്നവർ പാടി ചോദിക്കുന്ന ഇരുപത്‌ വിഭവങ്ങൾകൂടി സദ്യക്ക് നൽകും. ഈ വർഷത്തെ വള്ളസദ്യ ഒക്ടോബർ രണ്ടു വരെയാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version