//
5 മിനിറ്റ് വായിച്ചു

ഇന്ത്യയിൽ 6ജി വരുന്നു; 5ജിയെക്കാൾ 100 ഇരട്ടി വേഗം

2030 ഓടെ ഇന്ത്യയിൽ 6ജി വരുമെന്ന് റിപ്പോർട്ട്. ബുധനാഴ്ചയാണ് പ്രധാനമന്ത്രി ഭാരത് 6ി വിഷൻ ഡോക്യുമെന്റിനുള്ള റോഡ്മാപ്പ് അവതരിപ്പിച്ചത്. 2022 ഒക്ടോബറിലാണ് പ്രധാനമന്ത്രി 5ജി സേവനം രാജ്യത്ത് അവതരിപ്പിച്ചത്. തുടർന്നത് രാജ്യത്തെ 400 നഗരങ്ങളിൽ 5ജി സേവനം ലഭ്യമായി. വെറും ആറ് മാസത്തെ ഇടവേളയിൽ 6ജി വേഗത കൈവരിക്കാൻ സജ്ജമാവുകയാണ് ഇന്ത്യ.രണ്ട് ഘട്ടമായാകും ഇന്ത്യയിൽ 6ജി എത്തുക. ആദ്യ ഘട്ടം 2023-2025 കാലത്താകും. ഈ സമയത്താണ് പുതിയ ആശയങ്ങളുടെ രൂപീകരണവും പരീക്ഷണങ്ങളും നടക്കുക. 2025-2030 വർഷങ്ങളിൽ സർക്കാർ വാണിജ്യവത്കരണ നടപടികളിലേക്കും മറ്റും കടക്കും. ഇതിനെല്ലാമായി 10,000 കോടിയുടെ ഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം സമർപ്പിച്ചിട്ടുണ്ട്.നിലവിൽ 700 എംബിപിഎസ്-1 ജിബിപിഎസ് വേഗമാണ് 5ജി ഉപയോക്താക്കൾക്ക് നൽകുന്നത്. 6ജിക്ക് 5ജിയെക്കാൾ നൂറിരട്ടി വേഗത ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version