//
7 മിനിറ്റ് വായിച്ചു

കിഫ്‌ബിയിൽ നിന്ന് 8 കോടി : കാത് ലാബ് ഉദ്ഘാടനത്തിന് സജ്ജമായി കണ്ണൂർ ജില്ലാ ആശുപത്രി

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ കാത് ലാബ് ഉദ്ഘാടനത്തിന് സജ്ജം. കുറഞ്ഞ ചെലവില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിനാണിത്.കിഫ്ബിയില്‍നിന്ന് എട്ട് കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് ലാബ് വൈദ്യുതീകരിച്ചത്. എറണാകുളം ജില്ലാ ആശുപത്രിയുടെ മാതൃകയിലാണ് കാത് ലാബ് പ്രവര്‍ത്തിക്കുക. പെരിഫെറല്‍ ബ്ലോക്കുകള്‍ക്കുള്ള ചികിത്സയും ഇവിടെ ലഭ്യമാക്കും. സി ആം മെഷീന്‍, ഡൈ ഇന്‍ജെക്ടര്‍, വെന്റിലേറ്റര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളും ലാബിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്.ലാബില്‍ ഒരു കാര്‍ഡിയോളജിസ്റ്റും ടെക്‌നിക്കല്‍ സ്റ്റാഫും സ്‌ക്രബ്ബ് നഴ്‌സും ഉള്‍പ്പെടെ മൂന്നു പേരാണുണ്ടാവുക. ലാബിനുള്ളിലെ പ്രവര്‍ത്തങ്ങള്‍ ലൈവ് മോണിറ്റര്‍ ചെയ്യാനുള്ള കണ്‍ട്രോള്‍ റൂമും ഒരുക്കിയിട്ടുണ്ട്. രോഗികള്‍ക്കായി നാല് കിടക്കളോടെ പ്രീ കാത് ഏരിയയും രോഗികളുടെ വിശ്രമത്തിനും നിരീക്ഷിക്കുന്നതിനുമായി പത്തു കിടക്കകളോടു കൂടിയ പോസ്റ്റ് കാത് ഐസിയുവും ഒരുക്കിയിട്ടുണ്ട്.കാത് ലാബ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ സന്ദര്‍ശിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!