/
4 മിനിറ്റ് വായിച്ചു

ഡൽഹിയിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

ന്യൂഡല്‍ഹി > ഡല്‍ഹി ഷഹബാദ് ഡയറിയില്‍ പതിനാറുകാരിയെ മൂന്നുപേർ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സുഹൃത്തിനൊപ്പം പാര്‍ക്കില്‍ നിൽക്കുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പാര്‍ക്കിലെത്തിയ പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഓടി രക്ഷപെടുകയായിരുന്നു.

പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിൽ മൂന്നു പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version