//
7 മിനിറ്റ് വായിച്ചു

സർക്കാറിന് തിരിച്ചടി, ഗവർണർക്ക് ആശ്വാസം; വിസിമാർക്കും പ്രിയാ വർഗീസിനും നിർണായകമായി കുഫോസ് വിധി

തിരുവനന്തപുരം : കെടിയു കേസിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് കുഫോസ് (കേരള ഫിഷറീസ്&സമുദ്ര പഠന സർകവലാശാല) വിസിയെ പുറത്താക്കാൻ ഹൈക്കോടതി ഉത്തരവുമുണ്ടായത്. വിസി നിയമനങ്ങളിൽ ഗവർണർക്കെതിരെ കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സർക്കാറിന് കനത്ത തിരിച്ചടിയാണ് കോടതിയിൽ നിന്നുള്ള വിധികൾ.  സർക്കാറുമായി പോരടിക്കുന്ന ഗവർണറുടെ വാദങ്ങൾക്കാണ് ഹൈക്കോടതി വിധി കൂടുതൽ ബലം പകരുന്നത്. പുറത്താക്കൻ ഗവർണർ നോട്ടീസ് നൽകിയ മറ്റ് വിസിമാരുടെ ഭാവി കൂടുതൽ തുലാസിലായി.

മറ്റുള്ളവർക്ക് യോഗ്യതയില്ലെങ്കിൽ വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി ഒറ്റപ്പേര് ഗവർണർക്ക് സമർപ്പിച്ചാൽ എന്താണ് പ്രശ്നം,യുജിസി മാർഗ്ഗ നിർദ്ദേശങ്ങളുണ്ടെങ്കിലും സംസ്ഥാന നിയമങ്ങൾക്കും പ്രാധാന്യമുണ്ട് തുടങ്ങി ഗവർണറുമായുള്ള പോരിൽ സർക്കാർ ഇതുവരെ ഉയർത്തിയ വാദമുഖങ്ങൾക്കുള്ള വൻ തിരിച്ചടിയാണ് കുഫോസ് വിധി. യുജിസി മാനദണ്ഠങ്ങളിൽ വെള്ളം ചേർക്കാനാകില്ലെന്ന ഗവർണറുടെ നിലപാടാണ് ഹൈക്കോടതി ശരിവെക്കുന്നത്. പുറത്താക്കാതിരിക്കാൻ ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വിസിമാരുടെ പട്ടികയിൽ കുഫോസ് വിസി റിജി ജോണുമുണ്ടായിരുന്നു. രാജ്ഭവന്റെ ഹിയറിംഗിന് മുമ്പ് തന്നെ കുഫോസ് വിസിയെ ഹൈക്കോടതി പുറത്താക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version