/
5 മിനിറ്റ് വായിച്ചു

തെങ്ങ് കയറ്റത്തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു

മുണ്ടേരി: തെങ്ങ് കയറ്റത്തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു. മട്ടന്നൂർ മരുതായി ത്രിവേണിയിൽ പരേതരായ കുഞ്ഞിരാമൻ്റെയും ശാന്തയുടെയും മകൻ കെ.ബിജുവാണ് (42) തെങ്ങ് കയറ്റത്തിനിടെ വീണു മരണപ്പെട്ടത്.

ഇന്ന് രാവിലെ 11 മണിക്കായിരുന്നു സംഭവം. കൊട്ടാനച്ചേരിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നു തെങ്ങു കയ്യറ്റത്തിനിടെ വഴുതി വീഴുകയായിരുന്നു. ചക്കരക്കൽ ഗവ. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം കണ്ണൂർ ഗവ. ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി,

നാളെ രാവിലെ പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം ഏച്ചുർ കോട്ടം കൊട്ടാനിച്ചേരിയിലെ ഭാര്യ വീട്ടിലും തുടർന്ന് മരുതായി നെല്ലൂന്നിയിലെ വീട്ടിലും പൊതുദർശനത്തിന് വച്ച ശേഷം സംസ്കരിക്കും.

ഭാര്യ: ഏച്ചൂർകോട്ടം കോറോത്ത് ചാത്തോത്ത് വീട്ടിൽ കെ.സി.സൗമ്യ (കാഞ്ഞിരോട് വീവേർസ് സൊസൈറ്റി).
മക്കൾ: പവൻ, യാദവ് (ഇരുവരും വിദ്യാർത്ഥികൾ).
സഹോദരങ്ങൾ: ബിന്ദു, ബീന.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version