5 മിനിറ്റ് വായിച്ചു

കോഴിക്കോട് താമരശ്ശേരിയിൽ കോളേജ് വിദ്യാ‍ത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ചു

കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിൽ കോളേജ് വിദ്യാ‍ത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ചു.ചൊവ്വാഴ്ച്ചയാണ് പെൺകുട്ടിയെ കാണാതായത്. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ ചുരത്തിൽ നിന്ന് കണ്ടെത്തിയത്. വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകി.

കുട്ടിയെ കാണാത്തതിനാൽ കോളേജിൽ നിന്ന് വിവരമറിയിച്ചപ്പോഴാണ് വീട്ടുകാർ അറിയുന്നത്. വീട്ടിലേക്കെന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയതായിരുന്നു പെൺകുട്ടി. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയച്ചു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ താമരശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം, കേസിൽ പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version