//
7 മിനിറ്റ് വായിച്ചു

സംസ്ഥാന കേരളോത്സവത്തിന്​ വർണാഭമായ തുടക്കം

സംസ്ഥാന കേരളോത്സവത്തിന്​ കണ്ണൂരിന്‍റെ മണ്ണിൽ വർണാഭമായ തുടക്കം. നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന കേരളോത്സവത്തിന്​ തിരി തെളിയിച്ചു.
ഞായറാഴ്ച തുടക്കം കുറിച്ച കലാമത്സരങ്ങൾ 21 വരെ നീണ്ടുനിൽക്കും. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി കണ്ണൂർ നഗരത്തിൽ സാംസ്കാരിക ഘോഷയാത്ര നടന്നു. ലോകകപ്പ്‌ ഫുട്ബോൾ ഫൈനൽ കാണുന്നതിന്‌ ഉദ്ഘാടനവേദിയിൽ ബിഗ് സ്ക്രീൻ പ്രദർശനവും ഒരുക്കിയിരുന്നു. 14 ജില്ലകളിൽനിന്ന്‌ മൂവായിരത്തിൽപരം മത്സരാർഥികൾ നാലുദിവസം നീണ്ടുനിൽക്കുന്ന കലാമേളയിൽ പങ്കെടുക്കുന്നുണ്ട്​.


സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ്​ സംസ്ഥാന കേരളോത്സവം സംഘടിപ്പിക്കുന്നത്​. പൊലീസ് മൈതാനിയിലാണ്​ പ്രധാനന വേദി. 1000 പേർക്കുള്ള ഇരിപ്പിടമാണ് പൊലീസ് മൈതാനിയിൽ ഒരുക്കിയിട്ടുള്ളത്​. ഇതിന് പുറമെ മുനിസിപ്പൽ സ്‌കൂൾ, ദിനേശ് ഓഡിറ്റോറിയം, ജവഹർ ലൈബ്രറിയിലെ രണ്ട് വേദികൾ, കോളേജ് ഓഫ് കൊമേഴ്‌സ് എന്നിവിടങ്ങളിലായാണ് 1 കേരളോത്സവം നടക്കുന്നത്​. ഉദ്​ഘാടന ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. സ്പീക്കർ എ.എൻ. ഷംസീർ മുഖ്യാതിഥിയായി.
59 ഇനം കലാമത്സരങ്ങളിൽ പങ്കെടുക്കാൻ വിവിധ ജില്ലകളിൽനിന്ന് 3500ൽപരം മത്സരാർഥികൾ എത്തിച്ചേരും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version