//
9 മിനിറ്റ് വായിച്ചു

സിപിആർ സന്ദേശം എല്ലാ വ്യക്തികളിലും എത്തിക്കണം ഡോക്ടർമാർക്കായി സിപിആർ പരിശീലന ശിൽപശാല നടത്തി

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എമർജൻസി ലൈഫ് സപ്പോർട്ട് വിഭാഗത്തിന്റയും ഇന്ത്യൻ വെറ്റിനറി അസോസിയേഷന് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഡോക്ടർമാർക്കായി സി പി ആർ പരിശീലന ശിൽപശാല സംഘടിപ്പിച്ചു .അടിയന്തിര സാഹചര്യങ്ങളിൽ ജീവൻ നിലനിർത്താനായി ചെയ്യേണ്ട ഹൃദയ പുനരുജ്ജീവന പരിപാടിയായ സിപിആർ മുഴുവൻ വ്യക്തികളിലേക്കും എത്തിക്കുന്നത് മരണനിരക്ക് കുറയ്ക്കാൻ ഏറെ സഹായകമാകുമെന്ന് ഐ എം എ എമർജൻസി ലൈഫ്  സപ്പോർട്ട് കോഡിനേറ്റർ ഡോ സുൽഫിക്കർ അലി വ്യക്തമാക്കി. ഹൃദയസ്തംഭനം നടക്കുന്ന ആദ്യത്തെ മിനിറ്റുകളിൽ തന്നെ ഫലപ്രദമായി സിപിആർ നൽകിയാൽ പൂർണ്ണ ആരോഗ്യവാനായി തിരിച്ചു വരാനുള്ള സാധ്യതകൾ ഏറെയാണ്. നിശ്ചിത അനുപാതത്തിൽ നെഞ്ചിന് മുകളിൽ ശക്തമായി കൈകൾ ഉപയോഗിച്ച് ശക്തിയായി അമർത്തി കൊണ്ടിരിക്കുന്നത് വിദഗ്ധ ചികിത്സ ലഭിക്കുന്നതിനു മുമ്പ്,  പ്രധാനപ്പെട്ട അവയവങ്ങൾക്ക് ജീവവായു ലഭിക്കാൻ കാരണമാകുകയും അതുവഴി തലച്ചോറിനെ സജീവമായി നിലനിർത്താനും സാധിക്കും. ഹൃദയാഘാതം, കുഴഞ്ഞുവീണുള്ള മരണം , തൊണ്ടയിൽ ഭക്ഷണസാധനങ്ങൾ കുടങ്ങിയിട്ടുള്ള ശ്വാസതടസ്സം എന്നിവയ്ക്ക് ഫലപ്രദമായ അടിയന്തര ശുശ്രൂഷ സമൂഹത്തിൽ വ്യാപകമാകുന്നത് മരണനിരക്ക് കുറയാൻ കാരണമാകുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു
ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ഡോ പി സരിക അധ്യക്ഷയായി. കണ്ണൂർ ജില്ലാ വെറ്റിനറി ഓഫീസർ ഡോ വി പ്രശാന്ത് മുഖ്യാതിഥിയായി .ഡോ ജയമോഹനൻ,  ഡോ വർഷ മേരി,  ഡോ സിംസി ആനി ചെറിയാൻ,  ഡോ ജിഷ്ണു പ്രസംഗിച്ചു. ഐഎംഎ എമർജൻസി ലൈഫ് സപ്പോർട്ട് കോർഡിനേറ്റർ ഡോ സുൽഫിക്കർ അലി ശില്പശാലയ്ക്ക് നേതൃത്വം നൽകി

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version