6 മിനിറ്റ് വായിച്ചു

അബദ്ധത്തില്‍ വലയില്‍ കുടുങ്ങിയ ഡോള്‍ഫിനെ കറിവെച്ചുകഴിച്ചു; കേസെടുത്ത് പൊലീസ്

ന്യൂഡല്‍ഹി>  യമുന നദിയില്‍ നിന്നും അബദ്ധത്തില്‍  വലയില്‍ കുടുങ്ങിയ ഡോള്‍ഫിനെ കറിവെച്ചുകഴിച്ച മത്സ്യത്തൊഴിലാളിക്കെതിരെ പൊലീസ് കേസെടുത്തു. സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച വീഡിയോ വൈറല്‍ ആയതിനെ തുടര്‍ന്ന് പൊലീസ് തിങ്കഴാഴ്ച   കേസെടുക്കുകയായിരുന്നു.

മത്സത്തൊഴിലാളി നസീര്‍പൂര്‍ സ്വദേശിക്കാണ് വലയില്‍ കുടുങ്ങിയ നിലയില്‍ ഡോള്‍ഫിനെ ലഭിച്ചത്. ചെയില്‍ ഫോറസ്റ്റ് റേഞ്ചര്‍ രവീന്ദ്രകുമാറാണ് ഇയാള്‍ക്കെതിരെ കേസ് നല്‍കിയത്. ജൂലൈ 22 നാണ് ഡോള്‍ഫിനെ ലഭിച്ചത്- പിപ്രിയിലെ സ്റ്റേഷന്‍ ഓഫീസര്‍ ശ്രാവണ്‍ കുമാര്‍ സിംഗ് പറഞ്ഞു.

ഡോള്‍ഫിനെ ചുമന്നുകൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ ഇയാളുടെ സമീപത്തൂടെ നടന്ന് പോയവര്‍ പകര്‍ത്തിയെന്നും പൊലീസ് പറഞ്ഞു. രഞ്ജീത് കുമാര്‍, സഞ്ജയ്, ധീവന്‍, ബാബ എന്നിവര്‍ക്കെതിരെ  വന്യജീവി സംരക്ഷണ നിയമം (21972) പ്രകാരം കേയെടുത്തതായി പൊലീസ് പറഞ്ഞു. ഇതില്‍ രഞ്ജിത് കുമാറിനെ അറസ്റ്റ് ചെയ്തു.
മറ്റുള്ളവരുടെ പങ്ക് സംബന്ധിച്ച അന്വേഷണം തുടരുകയാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version