//
3 മിനിറ്റ് വായിച്ചു

നാലുവയസ്സുകാരന് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് | ചേവരമ്പലം സ്വദേശിയായ നാല് വയസുകാരന് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലാണ്. ഈ കഴിഞ്ഞ പതിനഞ്ചിനാണ് കടുത്ത പനിയും തലവേദനയും കഴുത്ത് വേദനയുമായി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കോഴിക്കോട് നിന്ന് നടത്തിയ സി എസ് എഫ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് തുടർ പരിശോധനക്കായി സാംപിളുകൾ അയച്ചു. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version