/
4 മിനിറ്റ് വായിച്ചു

‘പാനൂരിൽ ബസ് യാത്രക്കാരിയുടെ നാലരപ്പവൻ തട്ടിപ്പറിച്ചു’; തമിഴ്നാട് സ്വദേശിനികൾ പിടിയിൽ

പാനൂർ: പൊയിലൂരിൽനിന്ന് പാനൂരിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിൽ യാത്രക്കാരിയുടെ സ്വർണമാല തട്ടിപ്പറിക്കാൻ ശ്രമം.സംഭവത്തിൽ മധുര സ്വദേശിനികളായ ഈശ്വരി, മുരുകേശ്വരി എന്നിവർ പിടിയിലായി. തൂവക്കുന്നിലെ കൊല്ലന്റവിട മാതുവിന്റെ നാലരപ്പവൻ വരുന്ന മാലയാണ് ബുധനാഴ്ച രാവിലെ അപഹരിക്കാൻ ശ്രമംനടന്നത്. പാനൂരിൽ ഡോക്ടറെ കാണാൻ വരുകയായിരുന്നു മാതു. ബസ് പാനൂർ ബൈപാസ് റോഡിൽ എത്തിയപ്പോഴാണ് മാല പൊട്ടിച്ചത്. ഉടൻ മാതു ഒച്ചവെച്ചപ്പോൾ യാത്രക്കാർ ഇടപെടുകയായിരുന്നു. പാനൂർ പൊലീസും സ്ഥലത്തെത്തി. മധുര തിരുപ്പനം സ്വദേശിനികളാണ് സഹോദരിമാരായ ഈശ്വരിയും മുരുകേശ്വരിയും. ഇവർക്കെതിരെ സമാന കേസുകൾ വേറെയും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version