5 മിനിറ്റ് വായിച്ചു

സുഹൃത്തിന്റെ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഡൽഹിയിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ന്യൂഡൽഹി> പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ ഡൽഹി വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്‌റ്റിൽ. ‌വനിതാ ശിശുക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രേമോദയ് ഖന്നയാണ് അറസ്റ്റിലായത്.

സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയെന്നാണ് കേസ്. 2020 മുതൽ 2021 വരെയുള്ള കാലയളവിൽ നിരന്തരം പീഡിപ്പിക്കുയും ​ഗർഭിണിയാക്കുകയും ചെയ്‌തുവെന്നാണ് പരാതി. 2020ൽ പിതാവ് മരിച്ചതിന് പിന്നാലെ പെൺകുട്ടിയെ ഇയാൾ ഏറ്റെടുക്കുകയായിരുന്നു. തുടർന്നാണ് പീഡനത്തിന് വിധേയമാക്കിയത്.

പെൺകുട്ടി ​ഗർഭിണിയായപ്പോൾ ഉദ്യോ​ഗസ്ഥന്റെ ഭാര്യ ​ഗർഭം അലസിപ്പിച്ചതായും പെൺകുട്ടിയുടെ പരാതിയിലുണ്ട്. ഇയാളുടെ ഭാര്യയ്ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയെ വി​ദ​ഗ്ധ ചികിത്സയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version