//
8 മിനിറ്റ് വായിച്ചു

ഇരിട്ടി നഗരസഭ കൗൺസിലർ എൻ.കെ.ശാന്തിനിക്ക് ജീവിതം വീണ്ടെടുക്കാൻ വേണം ഉദാരമതികളുടെ കൈത്താങ്ങ്

ഗുരുതര രോഗാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന എൻ.കെ.ശാന്തിനിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി ഇവരുടെചികിത്സ തുടരുന്നതിനായിഇവരുടെ സാമ്പത്തീക പ്രയാസം കണ്ടറിഞ്ഞ് ഇരിട്ടി നഗരസഭ ഭരണാധികാരികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു ചികിത്സാ സഹായം സമാഹരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.സണ്ണി ജോസഫ്.എം.എൽ.എ ,ഇരിട്ടി നഗരസഭ ചെയർപേഴ്സണൽ കെ.ശ്രീലത ,പി.കെ.ജനാർദ്ദനൻ എന്നിവർ മുഖ്യ രക്ഷാധികാരി കളായും നഗരസഭ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ ചെയർമാനായും അത്തിത്തട്ട് വാർഡ് കൗൺസിലർ എൻ.കെ. ഇന്ദുമതി വൈസ് ചെയർമാനായും പി.എ.നസീർ ജനറൽ കൺവീനറായും ആർ.കെ.ഷൈജു ,വള്ളിയാട് വാർഡ് കൗൺസിലർ പി.രഘു എന്നിവർ കൺവീനർമാരായും, ഇരിട്ടി വാർഡ് കൗൺസിലർ വി.പി.അബ്ദുൽ റഷീദ് ഖജാൻജിയായും ചികിത്സാ സഹായ കമ്മിറ്റിയും നിലവിൽ വന്നിട്ടുണ്ട്.സാമ്പത്തിക സഹായസമാഹരണത്തിനായി ഇന്ത്യൻ ബേങ്ക് ഇരിട്ടി ശാഖയിൽ കമ്മിറ്റി ഭാരവാഹികളുടെ പേരിൽ സംയുക്ത എക്കൗണ്ട് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. നഗരസഭ കൗൺസിലറും പൊതു പ്രവർത്തകയുമായ എൻ.കെ.ശാന്തിനിയുടെ സാമ്പത്തിക പ്രയാസം മനസിലാക്കി ഉദാരമതികൾ തങ്ങളാൽകഴിയുന്ന സാമ്പത്തീക സഹായം നൽകി ശാന്തിനിയുടെ ജീവൻ വീണ്ടെടുക്കാനുള്ള കൂട്ടായ്മയിൽ കൈത്താങ്ങവണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. എക്കൗണ്ട് നമ്പർ : ഇന്ത്യൻ ബേങ്ക് ഇരിട്ടി ശാഖ    A/c No:*761771602IFSC Code : IDIBOOOI 113

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version