/
4 മിനിറ്റ് വായിച്ചു

തിരുവനന്തപുരം പിആർഎസ് ആശുപത്രിക്ക് സമീപം വൻ തീപിടിത്തം

തിരുവനന്തപുരം: തിരുവനന്തപുരം പിആർഎസ് ആശുപത്രിക്ക് സമീപം വൻ തീപിടിത്തം. ആക്രിക്കടയ്ക്കാണ് തീപിടിച്ചിരിക്കുന്നത്. ചെറിയ പുകയായി തുടങ്ങിയ ശേഷം പെട്ടെന്ന് വലിയ തീഗോളമായി മാറുകയായിരുന്നുവെന്ന് സ്ഥലത്തുള്ളവർ പറയുന്നു. തീപിടിച്ചിരിക്കുന്നത് ആക്രിക്കടയുടെ ഗോഡൗണാണ്. ഇവിടെ ആരെങ്കിലും ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല. ഇതിനോട് ചേർന്ന് അഞ്ചോളം കടകളും തീപിടിച്ചതിന് തൊട്ടുപുറകിൽ ഒരു വീടുമുണ്ട്. വീട്ടിലുള്ളവരെ നാട്ടുകാർ മാറ്റിയെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ടയറാണ് കത്തുന്നത്. മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. രണ്ട് വശങ്ങളിൽ നിന്ന് വെള്ളം ചീറ്റി തീയണക്കാനാണ് ശ്രമിക്കുന്നത്.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version