//
5 മിനിറ്റ് വായിച്ചു

സംസ്ഥാനത്ത് നായയുടെ കടിയേൽക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന

സംസ്ഥാനത്ത് നായയുടെ കടിയേൽക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയെന്ന് ആരോഗ്യവകുപ്പ്. പല ജില്ലകളിലും നായയുടെ കടിയേറ്റവരുടെ എണ്ണം രണ്ടുമുതൽ മൂന്നിരട്ടിവരെ വർധിച്ചു. ആന്റി റാബിസ് വാക്‌സിൻ എടുക്കുന്നതിനായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ്. അധികമായി വാക്‌സിൻ ശേഖരിക്കാനുള്ള നടപടികൾ ആരംഭിച്ചെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിപേവിഷബാധയ്‌ക്കെതിരായ 26,000 വയല്‍ ആന്റി റാബിസ് വാക്‌സിന്‍ (ഐ.ഡി.ആര്‍.വി.) ലഭ്യമായി. സി.ഡി.എല്‍. പരിശോധന പൂര്‍ത്തിയാക്കിയ വാക്‌സിനാണ് ലഭ്യമാക്കിയത്. പരിശോധനകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ വാക്‌സിനുകള്‍ ലഭ്യമാക്കുന്നതാണ്. നായകളില്‍ നിന്നും പൂച്ചകളില്‍ നിന്നും കടിയേറ്റ് ആന്റി റാബിസ് വാക്‌സിന്‍ എടുക്കുന്നതിനായി ആശുപത്രികളില്‍ വരുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version