4 മിനിറ്റ് വായിച്ചു

യു.കെയില്‍ ജോലിക്കിടെ കുഴഞ്ഞുവീണ മലയാളി നഴ്‌സ് മരിച്ചു

മലയാളി നഴ്‌സ് യു.കെയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഈസ്റ്റ് സസെക്സ് ഹെല്‍ത്ത്കെയര്‍ എൻ.എച്ച്.എസ് ട്രസ്റ്റ് ബെക്ഹില്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന നിമ്യ മാത്യൂസ് (34)ആണ് മരിച്ചത്. ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചികിത്സയിലിരിക്കെ സ്‌കാനിങില്‍ തലയില്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് നിമ്യ ഈസ്റ്റ് സസെക്സിലെ എൻ.എച്ച്.എസ് ട്രസ്റ്റ് ബെക്ഹില്‍ ഹോസ്പിറ്റലില്‍ ജോലിയില്‍ പ്രവേശിച്ചത്. മൂവാറ്റുപുഴ സ്വദേശിയായ ഭര്‍ത്താവ് ലിജോ ജോര്‍ജും മകനും അടുത്തിടെ യു.കെയില്‍ എത്തിയിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന നിമ്യയുടെ ശസ്ത്രക്രിയ തിങ്കളാഴ്ച നടന്നെങ്കിലും ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. സംസ്‌കാരം നാട്ടില്‍ നടക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version