മേലാറ്റൂർ > രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 80 ലക്ഷം രൂപയുടെ കുഴൽ പണവുമായി ഒരാൾ പിടിയിൽ. കക്കോടി കരുവട്ടൂർ സ്വദേശി റോഷ്ന നിവാസിൽ മുഹമ്മദ് ഷജിൽ (47) ആണ് പിടിയിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മേലാറ്റൂർ റെയിൽവേ ക്രോസിന് സമീപം വാഹനപരിശോധന നടത്തുന്നതിനിടെയാണ് പണവുമായി ഇയാൾ പിടിയിലാവുന്നത്.
പണം കാറിന്റെ മുൻ വശത്തെ സീറ്റിനടിയിൽ പ്രത്യേകം നിർമ്മിച്ച രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
മലപ്പുറം ജില്ലയിൽ ഈ വർഷം 35 കേസുകളിമൂന്നര കോടിയോളം രൂപയാണ് പൊലീസ് പിടിച്ചെടുത്തത്. കഴിഞ്ഞ 13ന് കൽപകഞ്ചേരി സ്റ്റേഷൻ പരിധിയിൽ നിന്നും 80,10000 രൂപയുമായി കൽപകഞ്ചേരി സ്വദേശിയെ പൊലീസ് പിടികൂടിയിരുന്നു. പിടികൂടിയ പണവും വാഹനവും കോടതിയിൽ ഹാജരാക്കും.