5 മിനിറ്റ് വായിച്ചു

കായികാധ്യാപക സംഘടനയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കായികാധ്യാപക സംഘടനയുടെ നേതൃത്വത്തിൽ കണ്ണൂർ ഡി.ഡി.ഇ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഡി.പി.ഇ.ടി.എ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വി വി വിജയൻ ഉദ്ഘാടനം ചെയ്തു. പി പി ഉദയകുമാർ അധ്യക്ഷത വഹിച്ചു. ആരോഗ്യ കായിക വിദ്യാഭ്യാസ പദ്ധതി മുഴുവൻ വിദ്യാർത്ഥികൾക്കും ലഭ്യമാക്കുക, കായികാധ്യാപക സംരക്ഷണ ഉത്തരവുകൾ പുനസ്ഥാപിക്കുക, ആരോഗ്യ കായിക വിദ്യാഭ്യാസം നിർബന്ധ പാഠ്യവിഷയമാക്കുക, കായികാധ്യാപക തസ്‌തികാനിർണ്ണയ മാനദണ്ഡങ്ങൾ ശാസ്ത്രീയവും കാലോചിതമായും പരിഷ്കരിക്കുക, യു.പി തസ്തികാനിർണ്ണയ മാനദണ്ഡങ്ങൾ 1: 300 ആയി പരിഷ്കരിക്കുക, അധ്വാപകരായി പരിഗണിക്കുക,കായികാധ്യാപക പ്രമോഷൻ യാഥാർത്ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.

ജോസ് ജോസഫ്, കെ രസ്ന, റീന സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. കെ ജെ ജോൺസൺ സ്വാഗതവും മുജീബുർറഹ്മാൻ നന്ദിയും പറഞ്ഞു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!