6 മിനിറ്റ് വായിച്ചു

എ.എൻ. പ്രദീപ് കുമാറിനെ അനുസ്മരിച്ചു

ബ്രണ്ണൻ കോളേജ് യൂണിയൻ ചെയർമാനും കവിയും സാംസ്കാരിക പ്രവർത്തകനുമായ എ.എൻ. പ്രദീപ് കുമാറിനെ അനുസ്മരിച്ചു. ബ്രണ്ണൻ കോളേജ് ശതോത്തര രജത ജൂബിലി ഓഡിറ്റോറിയത്തിൽ കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗം ഡോ. മിനി പ്രസാദ് ഉദ്ഘാടനം ചെയ്തു. എ.എൻ. പ്രദീപ് കുമാറിന്‍റെ സ്മരണയ്ക്കായി സുഹൃദ് സംഘം ഏർപ്പെടുത്തിയ മികച്ച കലാലയ കവിതാ പുരസ്കാരം പ്രവീണ കെ. വാസുദേവന് ഡോ. മിനി പ്രസാദ് സമ്മാനിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവും ശിൽപവുമാണ് പുരസ്കാരം. ഡോ. ജിസ ജോസ് അധ്യക്ഷയായി. കഥാകൃത്ത് എസ്. സിതാര അനുസ്മരണ പ്രഭാഷണം നടത്തി. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ.ആർ. രാജശ്രീയെ ചടങ്ങിൽ അനുമോദിച്ചു. എസ്.എഫ്.ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ്​ നിതീഷ് നാരായണൻ, പുരോഗമന കലാ സാഹിത്യ സംഘം ജില്ല കമ്മിറ്റി അംഗം പ്രഫ.വി. രവീന്ദ്രൻ, ജൂറി അംഗം ഡോ. സന്തോഷ്‌ മാനിച്ചേരി, സുഹൃദ് സംഘം പ്രസിഡന്‍റ്​ ടി. അനിൽ, സെക്രട്ടറി അഡ്വ.വി. പ്രദീപൻ, കോളേജ് യൂനിയൻ ചെയർമാൻ പി.പി. രജത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version