//
6 മിനിറ്റ് വായിച്ചു

ന്യൂ ഈയർ ആഘോഷിക്കാൻ വർക്കലയിലെത്തിയ ബാംഗ്ലൂർ സ്വദേശി കടലിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം: ന്യൂ ഈയർ ആഘോഷിക്കാൻ വർക്കലയിലെത്തിയ ബാംഗ്ലൂർ സ്വദേശി കടലിൽ മുങ്ങിമരിച്ചു. ഇന്ന് രാവിലെ 9 30 ഓടെ ആണ് സംഭവം. ബാംഗ്ലൂർ സ്വദേശി അരൂപ് ഡെ ( 33 )ആണ് തിരയിൽ അകപ്പെട്ട് മുങ്ങിമരിച്ചത്.

ഭാര്യയും സുഹൃത്തുക്കളും അടങ്ങുന്ന 11 അംഗസംഘത്തിനൊപ്പമാണ് അരൂപ് ഡെ ന്യൂയർ ആഘോഷങ്ങൾക്കായി വർക്കലയിൽ എത്തിയത്. വർക്കല ഓടയം ബീച്ചിൽ പ്രവർത്തിക്കുന്ന മിറക്കിൾ ബെ റിസോർട്ടിൽ ആണ് ഇവർ താമസിച്ചിരുന്നത്

റിസോർട്ടിന് സമീപത്തെ ബീച്ചിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് തിരയിലകപ്പെടുകയായിരുന്നു. ഏകദേശം കരയിൽ നിന്നും 50 മീറ്ററോളം അകലെയായിരുന്നു അപകടം സംഭവിച്ചത്.

മുങ്ങിത്താഴുന്ന യുവാവിനെ സുഹൃത്തുക്കളും മത്സ്യത്തൊഴിലാളികളും ചേർന്ന് കരയ്ക്ക് എത്തിച്ചിരുന്നെങ്കിലും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു എന്നാണ് സുഹൃത്തുക്കളുടെ മൊഴി.

ആസ്മാ രോഗിയാണ് യുവാവെന്ന് സുഹൃത്തുക്കൾ പറയുന്നു. അയിരൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version