//
3 മിനിറ്റ് വായിച്ചു

ലോക സർവകലാശാല ഗെയിംസ് വോളി ടീമിൽ കണ്ണൂർ സ്വദേശിയും

കണ്ണൂർ | ചൈനയിൽ നടക്കുന്ന ലോക സർവകലാശാല ഗെയിംസിനുള്ള ഇന്ത്യൻ വനിതാ വോളിബോൾ ടീമിൽ കണ്ണൂരുകാരിയും ചെമ്പേരി മിഡിലാക്കയം സ്വദേശി ആതിര റോയിയാണ് ടീമിൽ ഇടം നേടിയത്. ചെന്നൈ എസ് ആർ എം സർവകലാശാലയിൽ എം എസ്‍ സി രണ്ടാം വർഷ യോഗ വിദ്യാർഥിയാണ്.

കണ്ണൂർ സ്പോർട്സ് ഡിവിഷനിലാണ് 8 മുതൽ പ്ലസ് ടു വരെ ആതിര പഠിച്ചത്. തുടർന്ന് പള്ളിക്കുന്ന് കൃഷ്ണ മേനോൻ സ്മാരക ഗവ വനിതാ കോളജിൽ. കേരളത്തെ ജൂനിയർ, യൂത്ത്, സീനിയർ വിഭാഗങ്ങളിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇറ്റലിയുമായി 30ന് ആണ് ഇന്ത്യയുടെ ആദ്യ മത്സരം. വെണ്ണായപ്പിള്ളിൽ റോയിച്ചൻ അഗസ്റ്റിൻ – മരിയ റോയിച്ചൻ ദമ്പതികളുടെ മകളാണ് ആതിര.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!