മാധ്യമപ്രവര്‍ത്തകര്‍ക്ക് പുതിയ വേജ്‌ബോര്‍ഡ് പ്രഖ്യാപിക്കണമെന്ന് സി.ഐ.ടി.യു സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കടുത്ത തൊഴില്‍ ചൂഷണമാണ് മാധ്യമ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ നേരിടുന്നത്. ഭേശാഭിമാനിയൊഴികെ ഏതാണ്ട് എല്ലാ പത്രങ്ങളും സ്ഥിര നിയമനം പൂർണമായും അവസാനിപ്പിച്ചിരിക്കുന്നു. ആറു മാസം വരെ ശമ്പള കുടിശികയുള്ള സ്ഥാപനങ്ങളുണ്ട്. കോവിഡിന്‍റെ മറവില്‍ വന്‍കിട പത്രങ്ങളടക്കം നിലവിലുള്ള ശമ്പളം വെട്ടിക്കുറച്ചിരുന്നു.
ബഹുഭൂരിപക്ഷം മാധ്യമങ്ങളും മോദി ഭരണത്തിന്‍റെ കുഴലൂത്തുകാരായി മാറിയിരിക്കുന്നു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളി യൂണിയനുകളെ കൈയടക്കാനുള്ള ശ്രമവും സംഘപരിവാർ നടത്തുന്നു. മാധ്യമ മേഖലയിലെ തൊഴിലാളികളുടെ ശമ്പള പരിഷ്‌ക്കാരത്തിനുള്ള വേജ് ബോര്‍ഡ് പ്രഖ്യാപിച്ചിട്ട് 18 വര്‍ഷം പിന്നിടുകയാണ്. അടിയന്തിരമായി പുതിയ വേജ്‌ബോര്‍ഡ് പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.