/
4 മിനിറ്റ് വായിച്ചു

അയല്‍വാസിയുടെ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞ് വീണ് ഒമ്പത് വയസ്സുകാരിക്ക് പരിക്ക്

കോഴിക്കോട് | കൊടുവള്ളിയില്‍ അയല്‍വാസിയുടെ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞ് വീണ് ഒമ്പത് വയസ്സുകാരിക്ക് പരിക്ക്. കൊടുവള്ളി പോങ്ങോട്ടൂരില്‍ വാടകക്ക് താമസിക്കുന്ന മടവൂര്‍ പുതുശ്ശേരിമ്മല്‍ ഷിജുവിന്റെ മകള്‍ അതുല്യക്കാണ് പരിക്കേറ്റത്. ഷിജു ഓടിക്കുന്ന ഓട്ടോറിക്ഷയും തകര്‍ന്നു.

ഞായറാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ മഴയ്ക്ക് ഇടയിൽ ആയിരുന്നു സംഭവം. പാൽ വാങ്ങാനായി അതുല്യ അടുത്ത വീട്ടിലേക്ക് പോകുന്നതിന് ഇടെയാണ് മതില്‍ ഇടിഞ്ഞ് വീണത്. മതിലിനടിയില്‍ അകപ്പെട്ട കുട്ടിയെ നാട്ടുകാര്‍ ഓടിയെത്തിയാണ് രക്ഷപ്പെടുത്തിയത്. കുട്ടിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version