8 മിനിറ്റ് വായിച്ചു

ദുരിതയാത്ര… അട്ടപ്പാടിയില്‍ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചത് മൂന്നര കിലോമീറ്ററോളം തുണിയില്‍ ചുമന്ന്

അട്ടപ്പാടിയില്‍ പൂര്‍ണ ഗര്‍ഭിണിക്ക് ദുരിതയാത്ര. ഗര്‍ഭിണിയായ യുവതിയെ തുണിയില്‍ ചുമന്നാണ് അര്‍ധരാത്രി ആശുപത്രിയിലെത്തിച്ചത്. ഇരുട്ടില്‍ യുവതിയെ ചുമന്ന് നടന്നത് മൂന്നര കിലോമീറ്റളോളം. കടുകുമണ്ണ ഊരിലെ സുമതി മുരുകനാണ് ഈ ദുരിതം അനുഭവിക്കേണ്ടിവന്നത്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി.

കഴിഞ്ഞ തിങ്കളാഴ്ച യുവതി ആശുപത്രിയില്‍ എത്തിയിരുന്നു. അന്ന് ഡോക്ടര്‍മാര്‍ പ്രസവ തീയതി കുറിച്ചുനല്‍കുകയും ചെയ്തു. ഇതിനിടെയാണ് ഇന്നലെ രാത്രി യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. പ്രദേശത്ത് ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടറായ പ്രിയയുടെ ഇടപെടലാണ് യുവതിയെ രക്ഷിച്ചത്. ഗര്‍ഭിണിയുടെ വിവരമറിഞ്ഞ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍, പുലര്‍ച്ചെ രണ്ടുമണിയോടെ 108 ആംബുലന്‍സിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ഇവര്‍ തന്നെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെ ആംബുലന്‍സിനെയും ബന്ധപ്പെട്ടു. മൂന്നര കിലോമീറ്ററോളം ദൂരം തുണി മഞ്ചലില്‍ ചുമന്നാണ് യാത്രാ ദുരിതമുള്ള സ്ഥലത്ത് കൂടി ആംബുലന്‍സിന്‍റെ അടുത്തെത്തിയത്.

അട്ടപ്പാടിയില്‍ വാഹനം പോകുന്ന ഒരു റോഡ് പോലുമില്ലെന്ന് സാമൂഹ്യപ്രവര്‍ത്തക ധന്യാ രാമന്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനല്ല, കെട്ടിടങ്ങള്‍ നിര്‍മിച്ചിടാന്‍ മാത്രമാണ് ഇവിടെ അധികൃതര്‍ പ്രാധാന്യം കൊടുക്കുന്നതെന്നും ധന്യ രാമന്‍ പ്രതികരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version