//
14 മിനിറ്റ് വായിച്ചു

‘മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനത്തിനിടെ കറൻസി കടത്തി’, സ്വപ്നയുടെ ഗുരുതര വെളിപ്പെടുത്തൽ

മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ നടത്തിയ വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന ഗുരുതര ആരോപണവുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും എതിരെ സ്വപ്ന സുരേഷ് ഉന്നയിക്കുന്നത്.കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. എറണാകുളം ജില്ലാ കോടതിയിൽ എത്തിയാണ് സ്വപ്ന മൊഴി നൽകിയത്. ഇഡിക്കെതിരെ സംസാരിക്കാൻ സംസ്ഥാന പൊലീസ് നിർബന്ധിച്ചു എന്നടക്കം വെളിപ്പെടുത്തലിൽ സ്വപ്ന മൊഴി നൽകിയതായാണ് വിവരം. തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും, വധിക്കപ്പെടുമെന്ന് ഭയമുള്ളതിനാൽ സുരക്ഷ വേണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടതായും സ്വപ്ന സുരേഷ് വ്യക്തമാക്കി.

സ്വപ്‌ന സുരേഷ് പറഞ്ഞത് ഇങ്ങനെ:

മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിഎം രവീന്ദ്രന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, മുന്‍മന്ത്രി കെ.ടി ജലീല്‍, നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവര്‍ എന്തൊക്കെ ചെയ്തെന്നും രഹസ്യമൊഴിയായി നല്‍കിയിട്ടുണ്ട്.2016ല്‍ മുഖ്യമന്ത്രി ദുബായില്‍ പോയ സമയത്താണ് ശിവശങ്കര്‍ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. അന്ന് കോണ്‍സുലേറ്റില്‍ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി ഒരു ബാഗ് മറന്നു വച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് അത് ദുബായില്‍ എത്തിക്കണമെന്നായിരുന്നു ആവശ്യം. കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിന്റെ കൈവശമാണ് ആ ബാഗ് കൊടുത്തുവിട്ടത്.അതില്‍ കറന്‍സിയായിരുന്നെന്ന് സ്‌കാനിംഗ് മെഷീനില്‍ സ്‌കാന്‍ ചെയ്തപ്പോള്‍ മനസിലായി. ഇതോടെയാണ് എല്ലാം തുടങ്ങുന്നത്. ബാക്കിയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ എനിക്ക് പറയാന്‍ സാധിക്കില്ല. പിന്നീട് പല തവണ കോണ്‍സുല്‍ ജനറലിന്റെ ജവഹര്‍ നഗറിലെ വീട്ടില്‍നിന്ന് ബിരിയാണി വെസല്‍സ് ക്ലിഫ് ഹൗസിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അതില്‍ മെറ്റലിന് സമാനമായ ഭാരമുണ്ടായിരുന്നു. തുടര്‍ന്ന് സംഭവിച്ച കാര്യങ്ങള്‍ മൊഴികളില്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ പറയാന്‍ സാധിക്കില്ല. എല്ലാവരുടെയും പങ്കാളിത്തക്കുറിച്ചും മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെ നല്‍കിയ മൊഴികളില്‍ നിന്ന് വ്യത്യസ്തമായി ഒന്നും പറഞ്ഞിട്ടില്ല. എനിക്ക് മറ്റ് അജണ്ടകളില്ല. അന്വേഷണം കാര്യക്ഷമമാകണം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!