//
9 മിനിറ്റ് വായിച്ചു

ആര്‍.ശങ്കറിന് കണ്ണൂരില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കണം; അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രിയും കെപിസിസിയുടെ അധ്യക്ഷനുമായിരുന്ന ആര്‍.ശങ്കറിന് കണ്ണൂരില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കേണ്ടതായിട്ടുണ്ടെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.
ആര്‍.ശങ്കറിന്റെ അമ്പതാ ംചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ ഡിസിസിയില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് ഈ ആവശ്യം ഉന്നയിച്ചത്.
ആര്‍.ശങ്കറിന്റെ രാഷ്ട്രീയജീവിതത്തിന് കണ്ണൂരുമായുള്ള ബന്ധം പുതുതലമുറ അറിയുന്നില്ല. 1960ല്‍ കെ.പി.സി.സി പ്രസിഡന്റായിരിക്കേ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മല്‍സരിച്ച് മുഖ്യമന്ത്രിയായത് കണ്ണൂരില്‍ നിന്നാണ്. വാര്‍ധക്യകാല പെന്‍ഷന്‍, ഭൂപരിഷ്‌കരണ ബില്‍ തുടങ്ങി ഇന്ന് സാധാരണക്കാരായ ആളുകള്‍ക്ക് ഏറ്റവും ആശ്വാസമായ ഒരു പാടു ക്ഷേമപദ്ധതികള്‍ ചുരുങ്ങിയ കാലത്തിനിടയില്‍ ആവിഷ്‌കരിച്ച കേരള രാഷ്ട്രീയത്തിലെ ഒരിക്കലും മറക്കാനാകാത്ത തലയെടുപ്പുള്ള നേതാവായിരുന്നു ആര്‍.ശങ്കര്‍. അദ്ദേഹത്തിന് ഉചിതമായൊരു സ്മാരകം ഒരു കാലത്ത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനഭൂമികയായിരുന്ന കണ്ണൂരില്‍ ഇല്ലാതെ പോകുന്നിത് ചരിത്രത്തോടുള്ള നീതികേടാണ്. വൈകിയാണെങ്കിലും ആ പിഴവു തിരുത്തേണ്ടതായിട്ടുണ്ടെന്ന് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.നേതാക്കളായ വി വി പുരുഷോത്തമൻ , കെ പ്രമോദ് , സുരേഷ് ബാബു എളയാവൂർ,റഷീദ് കവ്വായി , ,പി മാധവൻ മാസ്റ്റർ ,വി പി അബ്ദുൽ റഷീദ് ,കൂക്കിരി രാഗേഷ് , കല്ലിക്കോടൻ രാഗേഷ് ,സി എം ഗോപിനാഥൻ തുടങ്ങിയവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!