///
14 മിനിറ്റ് വായിച്ചു

ശ്വാസനാളം അടഞ്ഞ്പോയ മൂന്നര മാസം പ്രായമുള്ള കുഞ്ഞിൻ്റെ ജീവൻ ശസ്ത്രക്രിയ ഇല്ലാതെ രക്ഷപ്പെടുത്തി.

ശ്വാസനാളം അടഞ്ഞ്പോയ മൂന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ ശസ്ത്രക്രിയ ഇല്ലാതെ രക്ഷപ്പെടുത്തി.

കണ്ണൂർ : ശ്വാസ കോശത്തിലെ പ്രധാന നാളിയായ ട്രക്കിയ ചുരുങ്ങിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ മൂന്നര മാസം മാത്രം പ്രായമുള്ള പാനൂർ പുത്തൂർ സ്വദേശിയായ കുഞ്ഞിന്റെ ജീവൻ കണ്ണൂർ ആസ്റ്റർ മിംസിൽ വെച്ച് ബ്രോങ്കോസ്കോപ്പിയിലൂടെ രക്ഷിച്ചെടുത്തു. സാധാരണ ഗതിയിൽ ശസ്ത്രകിയ ആവശ്യമായി വരുന്ന സാഹചര്യത്തെയാണ് ശസ്ത്രക്രിയയില്ലാതെ അതിജീവിക്കുവാൻ കണ്ണൂർ ആസ്റ്റർ മിംസിലെ പൾമണോളജി വിഭാഗം ഡോക്ടർമാർക്ക് സാധിച്ചത്.

ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായ സാഹചര്യത്തിൽആയിരുന്നു കുഞ്ഞ് ആദ്യമായി ചികിത്സ തേടിയെത്തിയത്.വെന്റിലേറ്റർ പിന്തുണ ഉൾപ്പെടെ ആവശ്യമായി വന്ന കുഞ്ഞിന് ഒരു മാസത്തോളം ചികിത്സ അനിവാര്യമായി വന്നു. തുടർന്ന് അസുഖം ഭേദമായി ഡിസ്ചാർജ്ജ് ചെയ്യാനും സാധിച്ചു.
എന്നാൽ പിന്നീട് കുഞ്ഞിന് ശ്വാസതടസ്സവും ശ്വസിക്കുമ്പോൾ കുറുകലും ശ്രദ്ധയിൽ പെട്ടു. മാത്രമല്ല മുലയൂട്ടുമ്പോൾ കുഞ്ഞിന് നീല നിറമാകുന്നതും മാതാവ് ശ്രദ്ധിച്ചു. ഈ അവസ്ഥയിലാണ് കുഞ്ഞിനെ വീണ്ടും കണ്ണൂർ ആസ്റ്റർ മിംസിൽ എത്തിച്ചത്.
വിശദ പരിശോധനയിൽ ശ്വാസനാളം ചുരുങ്ങിയതായി മനസ്സിലാക്കി.
ന്യുമോണിയയുടെ പ്രത്യാഘാതങ്ങളിൽ ഒന്നാണ് ഇത്. അതീവ ഗുരുതരമായ ഈ സാഹചര്യത്തെ അതിജീവിക്കാൻ ശസ്ത്രക്രിയയാണ് പ്രധാന മാർഗ്ഗം. എന്നാൽ മൂന്ന് മാസം മാത്രം പ്രായമുള്ളതിനാൽ ശസ്ത്രക്രിയ ഒഴിവാക്കി ബ്രോങ്കോസ്കോപ്പി ചെയ്യാൻ പൾമണോളജി വിഭാഗം ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. ബ്രോങ്കോസ്കോപ്പിക്ക് ശേഷം കുഞ്ഞിനെ പൂർണ്ണ ആരോഗ്യവാനായി ഡിസ്ചാർജ്ജ് ചെയ്യാൻ സാധിച്ചു എന്ന് ഡോ. വിഷ്ണു ജി കൃഷ്ണൻ പറഞ്ഞു.
ഇന്റർവെൻഷണൽ പൾമനോളജി വിഭാഗം ഡോ. വിഷ്ണു ജി കൃഷ്ണൻ ഡോ. അവിനാഷ് മുരുഗൻ , തൊറാസിക് സർജറി വിഭാഗം ഡോ ദിൻരാജ്, നിയോനറ്റൊളജി വിഭാഗം ഡോ. ഗോകുൽ ദാസ് , ഇ എൻ ടി വിഭാഗം ഡോ. മനു തുടങ്ങിയവർ ചികിത്സയ്ക്ക് നേതൃത്വം നൽകി.
ഇത്തരത്തിലുള്ള അസുഖങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും ഫലപ്രദമായ ചികിത്സ ഉറപ്പാക്കുന്നതിനും വേണ്ടി കണ്ണൂർ ആസ്റ്റർ മിംസിൽ ട്രെക്കിയ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു.

കണ്ണൂർ പ്രെസ്സ് ക്ലബ് പ്രസിഡന്റ്‌ സി സുനിൽ കുമാർ ഉത്ഘാടന കർമ്മം നിർവഹിച്ചു. ഡോ. ശ്രീജിത്ത്‌ എം ഒ, ഡോ വിഷ്ണു ജി കൃഷ്ണൻ, ഡോ അവിനാഷ് മുരുഗൻ, ഡോ.ദിൻരാജ് ,ഡോ ഗോകുൽദാസ്, ആസ്റ്റർ മിംസ് എ ജി എം ഓപ്പറേഷൻസ് വിവിൻ ജോർജ്, ഡെപ്യൂട്ടി സി എം എസ് ഡോ. അമിത് ശ്രീധരൻ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version