/
5 മിനിറ്റ് വായിച്ചു

തോട്ടടയിൽ ടൂറിസ്റ്റ്‌ ബസ്സും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; ഒരാൾ മരിച്ചു, 24 പേർക്ക്‌ പരിക്ക്‌

തോട്ടട | ദേശീയ പാതയിൽ തോട്ടട ടൗണിൽ ടൂറിസ്റ്റ്‌ ബസ്സും മിനി ക​ൺടെയ്‌നർ ലോറിയും കൂട്ടിയിടിച്ച്‌ ബസ്‌ യാത്രക്കാരൻ മരിച്ചു. ​24 പേർക്ക്‌ പരിക്കേറ്റു. ഇവരെ വിവിധ സ്വകാര്യ ആസ്പത്രികളിൽ പ്രവേ​ശിപ്പിച്ചു. രണ്ട് പേരുടെ പരിക്ക്‌ ഗുരുതരമാണ്‌. അപകടത്തിൽ മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കണ്ണൂർ ജില്ലാ ആസ്പത്രി​ മോർച്ചറിയിലേക്ക്‌ മാറ്റി.

മണിപ്പാലിൽ നിന്ന്‌ പത്തനംതിട്ടയിലേക്ക്‌ പോകുക ആയിരുന്ന കല്ലട ട്രാവൽസിന്റെ ടൂറിസ്റ്റ്‌ ബസ്സും തലശ്ശേരിയിൽ നിന്ന്‌ കണ്ണൂർ ഭാഗത്തേക്ക്‌ പോകുക ആയിരുന്ന മിനി കൺടെയ്‌നർ ലോറിയുമാണ്‌ കൂട്ടിയിടിച്ചത്‌. ലോറി ആന്ധ്രപ്രദേശ്‌ രജിസ്‌ട്രേഷനിൽ ഉള്ളതാണ്‌.

ഇടിയുടെ ആഘാതത്തിൽ ബസ്‌ റോഡിന് കുറുകെ വീണ്‌ ഗതാഗതം തടസ്സപ്പെട്ടു. ലോറി ഇടിച്ചു കയറി സമീപത്തെ കട തകർന്നു. പോലീസും അഗ്നിരക്ഷാ സേനയും എത്തി ക്രെയിൻ ഉപയോഗിച്ച്‌ ബസ്‌ റോഡിൽ നിന്ന്‌ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version