5 മിനിറ്റ് വായിച്ചു

ജലച്ചായചിത്ര രചന, ഡിജിറ്റൽ ആർട്ട് മത്സരം ജൂലൈ 21 ന് കണ്ണൂരിൽ

കണ്ണൂർ: മൂന്നാമത് വേൾഡ് മാർച്ച് ക്യാമ്പയിനിൻ്റെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് ജില്ലാതല ജലച്ചായ ചിത്രരചനാ മത്സരവും പൊതു വിഭാഗങ്ങൾക്കായി ഡിജിറ്റൽ ആർട്ട് മത്സരവും നടത്തുന്നു. ജൂലൈ 21 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ താവക്കര യു.പി.സ്കൂളിലാണ് പരിപാടി. എൽ.പി/ യു.പി/ ഹൈസ്കൂൾ/ ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്കാണ് ചിത്രരചന (ജലച്ചായം) മത്സരം. എൽ.പി.വിഭാഗത്തിലെ കുട്ടികൾക്ക് ക്രയോൺസ് ഉപയോഗിക്കാം. മത്സരാർത്ഥികൾക്ക് വരക്കാനുള്ള പേപ്പർ സംഘാടകർ നൽകുന്നതായിരിക്കും. ഡിജിറ്റൽ ആർട്ട് മത്സരാർത്ഥികൾ ലാപ്പ്ടോപ്പ്/ ആൻഡ്രോയിഡ് ഫോൺ, ചാർജർ എന്നിവ കൊണ്ടു വരേണ്ടതാണ്.

പങ്കെടുക്കുന്നവർ താഴെ പറയുന്ന നമ്പറിൽ പേര്, പഠിക്കുന്ന ക്ലാസ്സ്‌, സ്കൂളിൻ്റെ പേര്, സ്ഥലം, മൊബൈൽ നമ്പർ എന്നിവ വാട്സ് ആപ് ആയി മാത്രം അപേക്ഷിക്കുക.

വാട്സ് ആപ് നമ്പർ:
ജലച്ചായം: 9895143100
ഡിജിറ്റൽ ആർട്ട്: 8921976155

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version