4 മിനിറ്റ് വായിച്ചു

തൃശൂരിൽ റബര്‍ തോട്ടത്തില്‍ കാട്ടാന പ്രസവിച്ചു

തൃശൂർ പാലപ്പിള്ളി ചൊക്കന റബര്‍ തോട്ടത്തില്‍ കാട്ടാന പ്രസവിച്ചു. ഇന്നലെയാണ് വനാതിര്‍ത്തിയോടു ചേര്‍ന്ന് റബര്‍ തോട്ടത്തില്‍ കാട്ടാന പ്രസവിച്ചത്. ഹാരിസണ്‍ മലയാളം ലിമിറ്റഡിന്‍റെ റബര്‍ തോട്ടത്തിലാണ് കാട്ടാന പ്രസവിച്ചത്. രാവിലെ ടാപ്പിംഗിനെത്തിയ തോട്ടം തൊഴിലാളികളാണ് കാട്ടാന പ്രസവിച്ചതായി കണ്ടത്.

മൂന്ന് വലിയ ആനകള്‍ കുട്ടിയാനക്ക് സംരക്ഷണമൊരുക്കി സ്ഥലത്ത് നിന്ന് നീങ്ങാതെ നില്‍പ്പുണ്ട്. കുറച്ചകലെയായി കാട്ടാനക്കൂട്ടവും തമ്പടിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നിരവധി ആനപ്രസവങ്ങളാണ് ഈ മേഖലയിലെ റബര്‍ തോട്ടങ്ങളില്‍ നടന്നിട്ടുള്ളത്. വനപാലകര്‍ സ്ഥലത്തെത്തി സാഹചര്യം നിരീക്ഷിച്ചു വരികയാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version