///
5 മിനിറ്റ് വായിച്ചു

കണ്ണൂർ പാനൂരിൽ സ്വയം തീകൊളുത്തിയ യുവതി മരിച്ചു

ഭീഷണിയുണ്ടെന്ന് കുറിപ്പെഴുതിവെച്ച്‌ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു.എണ്‍പതു ശതമാനം പൊള്ളലേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ്‌ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു .പാനൂര്‍ വൈദ്യര്‍ പീടിക കൂറ്റേരി കനാല്‍ റോഡിലെ മൊട്ടമ്മല്‍ റീന (45) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവേ വെള്ളിയാഴ്ച രാവിലെ മരിച്ചത്.യുവതിയുടേതെന്ന് കരുതുന്ന ഒരു കുറിപ്പും കഴിഞ്ഞ ദിവസം പോലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു.ചില സാമ്ബത്തിക ഇടപാടുകളെ തുടര്‍ന്നുള്ള ബ്ലേഡ് മാഫിയ സംഘത്തിലെ ചിലരുടെ ഭീഷണിയാണ് തന്നെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഇവരുടെ കുറിപ്പിലുള്ളതെന്ന് പോലീസ് പറഞ്ഞു. മരിച്ച റീന പാനൂര്‍ ടി വി എസ് ഷോറൂമിലെ ജീവനക്കാരിയാണ്.സംഭവത്തില്‍ പാനൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!