/
5 മിനിറ്റ് വായിച്ചു

പ്രേതരൂപത്തില്‍ വസ്ത്രം ധരിച്ചത്തി ആളുകളെ ഭീതിയിലാക്കിയിരുന്ന സ്ത്രീയെ പിടികൂടി

കാലടി | ഭയപ്പെടുത്തുന്ന രീതിയിൽ വേഷംകെട്ടി രാത്രിയിൽ റോഡിൽ ഇറങ്ങുന്ന സ്‌ത്രീയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ കുറച്ച്‌ ദിവസമായി കാലടിയിലും പരിസര പ്രദേശങ്ങളിലും ഭീതി ഉണ്ടാക്കിയ ഇവരെ മലയാറ്റൂർ നിന്നാണ്‌ നാട്ടുകാർ തടഞ്ഞ്‌ പൊലീസിൽ ഏൽപ്പിച്ചത്‌. ഇവരുടെ കാറിന്റെ ചില്ലും തകർത്തിട്ടുണ്ട്‌. ഇവരുടെ മറ്റ്‌ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

രാത്രി സമയങ്ങളിൽ റോഡ്‌ സൈഡിൽ വെള്ള സാരിയും മുഖത്ത്‌ തുണി കൊണ്ടുള്ള കെട്ടുമായി ഇറങ്ങുന്ന സ്‌ത്രീയെ കണ്ട്‌ പേടിച്ച്‌ വാഹനങ്ങൾ അപകടത്തിൽ പെടുന്ന സ്ഥിതി ഉണ്ടായിരുന്നു. വെറുതെ യാത്രക്കാരെ പേടിപ്പിക്കാൻ യക്ഷി വേഷം കെട്ടി റോഡിൽ ഇറങ്ങുന്നതായി പരാതി നിലനിൽക്കെയാണ് നാട്ടുകാർ ഇവരെ പിടികൂടി പൊലീസിന് കൈമാറിയത്.

ഇവരെ കണ്ട് ആരെങ്കിലും പ്രതികരിച്ചാൽ അസഭ്യം പറയുകയും ചെയ്യുമായിരുന്നു. പൊലീസിന് നേരെയും അസഭ്യവർഷം ഉണ്ടായി. നെടുമ്പാശേരി, കാഞ്ഞൂർ, ചെങ്ങൽ മറ്റൂർ പ്രദേശങ്ങളിലും ഇവർ എത്തിയിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!