//
3 മിനിറ്റ് വായിച്ചു

അണ്ടലൂർ കാവിൽ ഉത്സവ തിരക്കിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു

അണ്ടലൂർ കാവിലെ ഉത്സവ തിരക്കിൽ കുഴഞ്ഞു വീണ യുവാവ് ആശുപത്രിയിൽ മരണപ്പെട്ടു. അഭി എന്ന അഭിലാഷാണ് (30) മരണപ്പെട്ടത്. രാത്രി ഏഴരയോടെ മെയ്യാൽ കൂടൽ കഴിഞ്ഞ് ക്ഷേത്രപറമ്പിൽ നിൽക്കവേ ശ്വാസതടസ്സം അനുഭവപ്പെട്ട് അഭിലാഷ് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആംബുലൻസിൽ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നേരത്തെ ഓട്ടോ ഡ്രൈവറായിരുന്നു. പരേതനായ വാസുദേവൻ (റിട്ട. സി.ആർ.പി.എഫ്) വാഴയിൽ ശ്രീലത ദമ്പതികളുടെ മകനാണ്. സുമേഷ്, സുബിൻ, സുവർണ്ണ എന്നിവർ സഹോദരങ്ങളാണ്.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version