3 മിനിറ്റ് വായിച്ചു

സ്വത്ത് തർക്കത്തിൽ യുവാവിന് വെട്ടേറ്റു.

സ്ഥലത്തിന്‍റെ അതൃത്തിയെ ചൊല്ലിയുള്ള തർക്കത്തിൽ വെട്ടേറ്റ പരിക്കുകളോടെ അഴീക്കോട്ടെ ശ്രീനിലയത്തിൽ പി. ശ്രീജിത് കുമാറിനെ (52) ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇളയമ്മ രാധയും അവരുടെ മകൻ അംജിത്തുമാണത്രെ വെട്ടിയത്. ഇവർക്ക് മുണ്ടയാട് ജേണലിസ്റ്റ് നഗറിന്നടുത്ത് സ്ഥലമുണ്ട്. അതിർത്തി സംബന്ധമായ തർക്കമുണ്ടായതിനാൽ കോടതി നിർദ്ദേശപ്രകാരം കമ്മീഷൻ എത്തി സ്ഥലം അളന്ന് കുറ്റിത്തടിച്ചിരുന്നുവെന്നും തങ്ങളുടെ സ്ഥലത്ത് മതിൽ കെട്ടാൻ പണിക്കാരുമായി ചെന്നപ്പോഴാണ് അക്രമിച്ചതെന്നും തലയിലും ദേഹത്തും മുറിവേറ്റ ശ്രീജിത് പറഞ്ഞു

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version