//
4 മിനിറ്റ് വായിച്ചു

‘മാധ്യമപ്രവർത്തകന് നേരെയുണ്ടായ അതിക്രമം പ്രതിഷേധാർഹം’; അബ്ദുൽ കരീം ചേലേരി

കണ്ണൂർ: മാധ്യമപ്രവർത്തകനും സുപ്രഭാതം ഫോട്ടോഗ്രാഫറുമായ ശ്രീകാന്തിനെതിരെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി.

“എൻ. ഐ.എ റെയ്ഡിനെ തുടർന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കണ്ണൂരിൽ നടത്തിയ റോഡ് ഉപരോധം പകർത്തുകയായിരുന്ന ശ്രീകാന്തിന് നേരെയാണ് പോലീസ് ഉദ്യോഗസ്ഥർ അതിക്രമം നടത്തിയത്. യാതൊരു പ്രകോപനവുമില്ലാതെ മനപൂർവ്വമാണ് ശ്രീകാന്തിനെ പോലീസുകാർ മർദ്ദിച്ചതെന്നാണ് ദ്യശ്യങ്ങളിൽ നിന്ന് മനസ്സിലാകുന്നത്”.

“ഇത്തരം പോലീസുകാരെ നിലക്കു നിർത്താൻ അധികൃതർ തായാറാകണമെന്നും ഈ അതിക്രമം കാട്ടിയ ഉദ്യോഗത്തിനെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും” അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!