വിദേശത്തേക്ക് പോകാൻ പാസ്പോർട്ട് അനുവദിക്കണമെന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടരി അബ്ദുറഹ്മാൻ കല്ലായിയുടെ അപേക്ഷ നിരസിച്ച് ജില്ല സെഷൻസ് കോടതി. മട്ടന്നൂർ ജുമാ മസ്ജിദ് പുനർനിർമ്മാണ ക്രമക്കേടുമായി ബന്ധപ്പെട്ട േകസിൽ അബ്ദു റഹ്മാൻ കല്ലായിക്ക് ജില്ല സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. രാജ്യം വിട്ട് പുറത്തു പോകരുതെന്നും പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നുമുള്ള വ്യവസ്ഥയിലായിരുന്നു മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്.
അതിനിടെയാണ് വിദേശത്ത് പോകാൻ പാസ്പോർട്ട് അനുവദിക്കണമെന്ന ആവശ്യവുമായി അബ്ദുറഹ്മാൻ കല്ലായി കോടതിയെ സമീപിച്ചത്. എന്നാൽ ഈ ആവശ്യത്തെ പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്കുമാർ എതിർത്തു. പ്രധാനപ്പെട്ട കേസിലെ പ്രധാന പ്രതി വിദേശത്തേക്ക് പോയാൽ അത് അന്വേഷണത്തെ ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു. തുടർന്നാണ് വിദേശത്ത് പോകാനുള്ള അനുമതി കോടതി നിഷേധിച്ചത്. മട്ടന്നൂർ ജുമാ മസ്ജിദ് പുനർനിർമാണവുമായി ബന്ധപ്പെട്ട് എട്ട് കോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായാണ് കേസ്.
അബ്ദുറഹ്മാൻ കല്ലായിക്ക് വിദേശത്ത് പോകാൻ അനുമതിയില്ല
Image Slide 3
Image Slide 3